SEARCH


Vadilan Theyyam - വാടിലൻ തെയ്യം

Vadilan Theyyam - വാടിലൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Vadilan Theyyam - വാടിലൻ തെയ്യം

ഭക്തനും സത്യസന്ധനുമായ എരുവാൻ രാമൻ എന്നയാൾ മോര് വിറ്റ് ആയിരുന്നു ഉപജീവനം നടത്തിയിരുന്നത്. കക്കാട്ടമ്മ നാലുനെല്ലിനു നൽകുന്ന നാലു കുടം മോര് നാടാകെ നടന്നു വിൽക്കുന്ന രാമൻ ഒരു ദിവസം ഒരു കുടം മോർ മാത്രമേ വിൽക്കാനായുള്ളു. വീട്ടുകാര്യം എങ്ങനെ നിറവേറ്റുമെന്നറിയാതെ വിശന്നു വിഷമിച്ചു മടങ്ങവേ കോഴിക്കഴുത്തൻ മല കയറിയപ്പോൾ തൊട്ടുമുന്നിലൊരു പെണ്ണ് ഇരു കയ്യും നീട്ടി മോര് ചോദിച്ചു. തൻ്റെ പ്രാരാബ്ദമെല്ലാം മറന്ന് രാമൻ അവൾക്ക് മോര് നൽകി. ക്ഷിണിതനായ രാമൻ വീടത്തും മുൻപേ വീണു മരിച്ചു. മരണാന്തരം അദ്ദേഹത്തെ വാടിലൻ തെയ്യമായി ജനങ്ങൾ ആരാധിച്ചു.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848